Tuesday 20 May 2014

ദൃശ്യം പ്രചോദനത്തിൻറെ മഹത്വം.

ദൃശ്യം മനോഹരമായ ഒരു സിനിമയാണ്. ജിത്തു ജോസഫ്‌ തൻറെ പഴയ ചില ചിതങ്ങളിൽ പ്രചോദനങ്ങൾ (inspirations) അല്പം അമിതമായി ഉപയോഗിച്ചത് കൊണ്ടാവണം ദൃശ്യത്തിനും കോപ്പിയടി  എന്നാ പഴി കേൾക്കേണ്ടി വന്നത്.
രണ്ടു ചിത്രങ്ങളാണ്‌ ദൃശ്യത്തിൻറെ  പൈതൃകസ്ഥാനത്ത് ദോഷൈകദൃക്കുകൾ കണ്ടത്. റോസെല്ലൻ  ബ്രൌണിന്റെ നോവലിനെ ആസ്പദമാക്കി 1996ൽ  പുറത്തിറങ്ങിയ Before and After എന്ന ഹോളിവുഡ് ചിത്രവും കൈഗൊ ഹിഗഷിമായുടെ "ഡിവോഷൻ ഓഫ് സസ്പെക്റ്റ് എക്സ്" എന്ന  നോവലിനെ ആസ്പദമാക്കി 2008ൽ പുറത്തിറങ്ങിയ  "സസ്പെക്റ്റ് എക്സ്" എന്നാ ജാപ്പനീസ് ചിത്രവും.

ഈ രണ്ടു വിദേശ സിനിമകളും കാണാത്തവർ ഒട്ടും മടിക്കാതെ ദൃശ്യം കോപ്പിയടി  ആണെന്ന് പറയുമ്പോൾ എന്താ ചെയ്ക...

1. ബിഫോർ ആൻഡ്‌ ആഫ്റ്റെർ  എന്ന ചിത്രത്തെ ആദ്യം തന്നെ ഒഴിവാക്കാം. ജിത്തു ജോസഫ്‌ ആ ചിത്രം കണ്ടിരിക്കാം ഇല്ലെന്നും വരാം. പക്ഷെ ആ ചിത്രവും ദൃശ്യവുമായും ഒരു കോപ്പിയടി ബന്ധമുണ്ടെന്നു പറയുന്നത് തെറ്റാണ്. അത് വീറ്റ്നം കോളനി അടിച്ചു മാറ്റിയതാണ് അവതാർ എന്ന് പറയുന്നത് പോലെയാണ്.

2. സസ്പെക്റ്റ് എക്സിൻറെ കാര്യത്തിൽ  ഒരു പ്രചോദനം ഉണ്ടാകാനുള്ള സാദ്ധ്യത  തള്ളികളയാനാവില്ല. പക്ഷെ അതൊരു "പ്രചോദനം" മാത്രമായി കാണേണ്ടി വരും. കാരണം സസ്പെക്റ്റ് എക്സിൽ  നിന്നും വളരെ വ്യത്യസ്തമാണ് ദൃശ്യം. ജാപ്പനീസ് ചിത്രത്തിൽ ഒരു ബുദ്ധിരാക്ഷസനും പോലീസും തമ്മിൽ  ഒരു കൊലപാതകത്തിൻറെ പേരിലുള്ള മാറ്റുരക്കലാണ്. ഈ ചിത്രം കണ്ടവർക്കറിയാം ദൃശ്യം ഇതിൽ നിന്നും വളരെ വ്യത്യസ്ഥമാണെന്ന്. എങ്കിലും പ്രചോദനം എന്ന ശങ്ക അപ്പോഴും ബാക്കിയാകുന്നു.

എനിക്ക് പറയാനുള്ളത് ഒന്ന് മാത്രം. ദൃശ്യം  കാണുക ആസ്വദിക്കുക.പ്രചോദനമാണെങ്കിലും അല്ലെങ്കിലും. നല്ലൊരു ചിത്രം ഒരുക്കിയതിനു ജിത്തു ജൊസെഫിനു നന്ദി പറയുക.

No comments:

Post a Comment