Thursday 1 May 2014

സൈലെൻസ് - ബുദ്ധിപൂർവ്വം ഒരു കോപ്പി യടി

എല്ലാവരും സൈലെൻസ്

പാഠം ഒന്നേ...അരവിന്ദ് മഹാസമർഥനായ ഒരു വക്കീൽ  ആയിരുന്നു. ഒരിക്കൽ പല കാരണങ്ങളാലും അദ്ദേഹത്തിന് തൻറെ പഴയ കേസുകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തേണ്ടിയതായി വന്നു. ഒരു നിരപരാധി ശിക്ഷയേറ്റു  വാങ്ങിയോ എന്ന സംശയം. അരവിന്ദ് അല്ലേ  പാർട്ടി, പുഷ്പം പോലെ അയാൾ പ്രതിയെന്നു സംശയിക്കപ്പെട്ടയാളെ രക്ഷിക്കുന്നു. ഇപ്പോൾ പ്രശനം,അയാൾ ശരിക്കും നിരപരാധി ആയിരുന്നോ?

പാഠം രണ്ടേ

ജസ്റ്റ്‌ കോസ് (1995) - പോൾ  ആംസ്ട്രോങ്ങ്‌ (ഷോണ്‍ കോണറി)  മഹാസമർഥനായ ഒരു വക്കീൽ  ആയിരുന്നു. ഒരിക്കൽ അദ്ദേഹത്തിന് ഒരു പഴയ കേസ് വീണ്ടും അന്വേക്ഷിക്കേണ്ടി വരുന്നു. ഒരു നിരപരാധി ശിക്ഷയേറ്റു  വാങ്ങിയോ എന്ന സംശയം.പോൾ അല്ലേ  പാർട്ടി, അല്പം പാടുപെട്ടായാലും  അയാൾ പ്രതിയെന്നു സംശയിക്കപ്പെട്ടയാളെ രക്ഷിക്കുന്നു. ഇപ്പോൾ പ്രശ്നം. അയാൾ ശരിക്കും നിരപരാധി ആയിരുന്നോ?

പാഠം മൂന്നേ
ജോണ്‍ കാറ്റ്സെൻബാക്കിൻറെ നോവൽ  പണ്ട് വായിച്ചതു  കൊണ്ടാണ് (ഹാർട്ട്‌സ്  വാർ  എഴുതിയ ആള് തന്നെ) ഈ മൊഴിമാറ്റം എളുപ്പത്തിൽ മനസിലയാത്. എങ്കിലും  ജസ്റ്റ്‌ കോസ് വളരെ വിദഗ്ദമായി മലയാളപ്രേക്ഷകർക്ക്‌ വേണ്ടി അവതരിപ്പിച്ച സൈലെൻസ് എന്നാ ചിത്രത്തിൻറെ അണിയറപ്രവർത്തകർക്കു  നന്ദി പറയാം. ജസ്റ്റ്‌ കോസിൻറെ  കഥയിൽ നിന്നും ശ്രേദ്ധ മാറ്റിവിടാൻ കഥയുടെ ആദ്യഭാഗത്ത്‌ ഉണ്ടാക്കിയ ഒരു അജ്ഞാത ഫോണ്‍ വിളിയും, ലോറൻസ് ഫിഷ്‌ബേണിന്റെ കഥാപാത്രത്തെ അനൂപ്‌ മേനോണ്‍ അവതരിപ്പിച്ച കഥാപത്രമാക്കാൻ ശ്രമിച്ചതും, എല്ലാം കഥയുടെ വിശ്വസനീയതയിൽ ഏച്ചുകേട്ടലായി. ജസ്റ്റ്‌ കോസിൻറെ  ട്രൈലർ കണ്ടാലും ഈ കോപ്പി മനസിലാകണമെന്നില്ല. പക്ഷെ ഒന്ന് കണ്ടു നോക്കു. പിന്നെ കഴിയുമെങ്കിൽ സിനിമയും കാണുക.


No comments:

Post a Comment