Tuesday 20 May 2014

ദൃശ്യം പ്രചോദനത്തിൻറെ മഹത്വം.

ദൃശ്യം മനോഹരമായ ഒരു സിനിമയാണ്. ജിത്തു ജോസഫ്‌ തൻറെ പഴയ ചില ചിതങ്ങളിൽ പ്രചോദനങ്ങൾ (inspirations) അല്പം അമിതമായി ഉപയോഗിച്ചത് കൊണ്ടാവണം ദൃശ്യത്തിനും കോപ്പിയടി  എന്നാ പഴി കേൾക്കേണ്ടി വന്നത്.
രണ്ടു ചിത്രങ്ങളാണ്‌ ദൃശ്യത്തിൻറെ  പൈതൃകസ്ഥാനത്ത് ദോഷൈകദൃക്കുകൾ കണ്ടത്. റോസെല്ലൻ  ബ്രൌണിന്റെ നോവലിനെ ആസ്പദമാക്കി 1996ൽ  പുറത്തിറങ്ങിയ Before and After എന്ന ഹോളിവുഡ് ചിത്രവും കൈഗൊ ഹിഗഷിമായുടെ "ഡിവോഷൻ ഓഫ് സസ്പെക്റ്റ് എക്സ്" എന്ന  നോവലിനെ ആസ്പദമാക്കി 2008ൽ പുറത്തിറങ്ങിയ  "സസ്പെക്റ്റ് എക്സ്" എന്നാ ജാപ്പനീസ് ചിത്രവും.

ഈ രണ്ടു വിദേശ സിനിമകളും കാണാത്തവർ ഒട്ടും മടിക്കാതെ ദൃശ്യം കോപ്പിയടി  ആണെന്ന് പറയുമ്പോൾ എന്താ ചെയ്ക...

1. ബിഫോർ ആൻഡ്‌ ആഫ്റ്റെർ  എന്ന ചിത്രത്തെ ആദ്യം തന്നെ ഒഴിവാക്കാം. ജിത്തു ജോസഫ്‌ ആ ചിത്രം കണ്ടിരിക്കാം ഇല്ലെന്നും വരാം. പക്ഷെ ആ ചിത്രവും ദൃശ്യവുമായും ഒരു കോപ്പിയടി ബന്ധമുണ്ടെന്നു പറയുന്നത് തെറ്റാണ്. അത് വീറ്റ്നം കോളനി അടിച്ചു മാറ്റിയതാണ് അവതാർ എന്ന് പറയുന്നത് പോലെയാണ്.

2. സസ്പെക്റ്റ് എക്സിൻറെ കാര്യത്തിൽ  ഒരു പ്രചോദനം ഉണ്ടാകാനുള്ള സാദ്ധ്യത  തള്ളികളയാനാവില്ല. പക്ഷെ അതൊരു "പ്രചോദനം" മാത്രമായി കാണേണ്ടി വരും. കാരണം സസ്പെക്റ്റ് എക്സിൽ  നിന്നും വളരെ വ്യത്യസ്തമാണ് ദൃശ്യം. ജാപ്പനീസ് ചിത്രത്തിൽ ഒരു ബുദ്ധിരാക്ഷസനും പോലീസും തമ്മിൽ  ഒരു കൊലപാതകത്തിൻറെ പേരിലുള്ള മാറ്റുരക്കലാണ്. ഈ ചിത്രം കണ്ടവർക്കറിയാം ദൃശ്യം ഇതിൽ നിന്നും വളരെ വ്യത്യസ്ഥമാണെന്ന്. എങ്കിലും പ്രചോദനം എന്ന ശങ്ക അപ്പോഴും ബാക്കിയാകുന്നു.

എനിക്ക് പറയാനുള്ളത് ഒന്ന് മാത്രം. ദൃശ്യം  കാണുക ആസ്വദിക്കുക.പ്രചോദനമാണെങ്കിലും അല്ലെങ്കിലും. നല്ലൊരു ചിത്രം ഒരുക്കിയതിനു ജിത്തു ജൊസെഫിനു നന്ദി പറയുക.

Monday 19 May 2014

കോപ്പികളുടെ ലോകം ഇൻസ്പിരേഷൻസിൻറെയും.

മല്ലുഭായ് MBBS എന്ന എൻറെ യൂട്യൂബ് ചാനൽ (http://www.youtube.com/user/mallubhai0MBBS) തുടങ്ങിയ അന്ന് മുതൽ തുടങ്ങിയതാണ്‌ കോപ്പിറൈറ്റ് എന്ന തലവേദന. ഈ അടുത്ത കാലത്ത് എന്റെ “മെമ്മറീസ്” എന്ന സിനിമയുടെ പൈതൃകത്തെ ചൊല്ലിയുള്ള വീഡിയോ ക്ലിപ്പ് യൂട്യൂബ് ലോകമെമ്പാടും വിലക്കി. റിവ്യൂ ആണെങ്കിലും ഫെയർ യൂസ് എന്ന പരിധിക്കുള്ളിലാണെങ്കിലും വീണ്ടും ഒരു അവരുമായി തല്ലുകൂടേണ്ടി വരും. വീണ്ടും അവർ എൻറെ  വീഡിയോ ക്ലിപ്പ് എടുത്തു കളയുന്നതിനു മുൻപ് കാണുക ആസ്വദിക്കുക.
https://www.youtube.com/watch?v=LVwudtMgKgA


Thursday 1 May 2014

സൈലെൻസ് - ബുദ്ധിപൂർവ്വം ഒരു കോപ്പി യടി

എല്ലാവരും സൈലെൻസ്

പാഠം ഒന്നേ...അരവിന്ദ് മഹാസമർഥനായ ഒരു വക്കീൽ  ആയിരുന്നു. ഒരിക്കൽ പല കാരണങ്ങളാലും അദ്ദേഹത്തിന് തൻറെ പഴയ കേസുകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തേണ്ടിയതായി വന്നു. ഒരു നിരപരാധി ശിക്ഷയേറ്റു  വാങ്ങിയോ എന്ന സംശയം. അരവിന്ദ് അല്ലേ  പാർട്ടി, പുഷ്പം പോലെ അയാൾ പ്രതിയെന്നു സംശയിക്കപ്പെട്ടയാളെ രക്ഷിക്കുന്നു. ഇപ്പോൾ പ്രശനം,അയാൾ ശരിക്കും നിരപരാധി ആയിരുന്നോ?

പാഠം രണ്ടേ

ജസ്റ്റ്‌ കോസ് (1995) - പോൾ  ആംസ്ട്രോങ്ങ്‌ (ഷോണ്‍ കോണറി)  മഹാസമർഥനായ ഒരു വക്കീൽ  ആയിരുന്നു. ഒരിക്കൽ അദ്ദേഹത്തിന് ഒരു പഴയ കേസ് വീണ്ടും അന്വേക്ഷിക്കേണ്ടി വരുന്നു. ഒരു നിരപരാധി ശിക്ഷയേറ്റു  വാങ്ങിയോ എന്ന സംശയം.പോൾ അല്ലേ  പാർട്ടി, അല്പം പാടുപെട്ടായാലും  അയാൾ പ്രതിയെന്നു സംശയിക്കപ്പെട്ടയാളെ രക്ഷിക്കുന്നു. ഇപ്പോൾ പ്രശ്നം. അയാൾ ശരിക്കും നിരപരാധി ആയിരുന്നോ?

പാഠം മൂന്നേ
ജോണ്‍ കാറ്റ്സെൻബാക്കിൻറെ നോവൽ  പണ്ട് വായിച്ചതു  കൊണ്ടാണ് (ഹാർട്ട്‌സ്  വാർ  എഴുതിയ ആള് തന്നെ) ഈ മൊഴിമാറ്റം എളുപ്പത്തിൽ മനസിലയാത്. എങ്കിലും  ജസ്റ്റ്‌ കോസ് വളരെ വിദഗ്ദമായി മലയാളപ്രേക്ഷകർക്ക്‌ വേണ്ടി അവതരിപ്പിച്ച സൈലെൻസ് എന്നാ ചിത്രത്തിൻറെ അണിയറപ്രവർത്തകർക്കു  നന്ദി പറയാം. ജസ്റ്റ്‌ കോസിൻറെ  കഥയിൽ നിന്നും ശ്രേദ്ധ മാറ്റിവിടാൻ കഥയുടെ ആദ്യഭാഗത്ത്‌ ഉണ്ടാക്കിയ ഒരു അജ്ഞാത ഫോണ്‍ വിളിയും, ലോറൻസ് ഫിഷ്‌ബേണിന്റെ കഥാപാത്രത്തെ അനൂപ്‌ മേനോണ്‍ അവതരിപ്പിച്ച കഥാപത്രമാക്കാൻ ശ്രമിച്ചതും, എല്ലാം കഥയുടെ വിശ്വസനീയതയിൽ ഏച്ചുകേട്ടലായി. ജസ്റ്റ്‌ കോസിൻറെ  ട്രൈലർ കണ്ടാലും ഈ കോപ്പി മനസിലാകണമെന്നില്ല. പക്ഷെ ഒന്ന് കണ്ടു നോക്കു. പിന്നെ കഴിയുമെങ്കിൽ സിനിമയും കാണുക.