Thursday 6 February 2014

ഒരു ഡബിൾ കോപ്പിയടി - വ്യൂഹവും പോലീസും

Tango and  Cash എന്ന ഹോളിവുഡ് ചിത്രം 1989ൽ  പുറത്തിറങ്ങിയ ഉടൻ തന്നെ മല്ലുവുഡ് എന്ന മോളിവുഡ്  അതിൽ നിന്നും ശകലം (അൽപ്പം)കട്ടെടുത്തു. "വ്യൂഹം" (1990) എന്ന രഘുവരൻ ചിത്രം അതിൽ നിന്ന് മാത്രമല്ല Lethal Weapon എന്ന ചിത്രത്തിൽ നിന്നും ഒരു ത്രെഡ് അടിച്ചുമാറ്റി. പക്ഷെ രസം അവിടല്ല, 2005ൽ പുറത്തിറങ്ങിയ "പോലീസ്" എന്ന ചിത്രത്തിൽ ഇതേ സീനുകൾ വന്നത് ഹോളിവുഡിൽ നിന്നോ അതോ മോളിവുഡിൽ നിന്നോ എന്നതാണ്. വ്യൂഹത്തിൽ നിന്നും ഇൻസ്പിരേഷൻ കൊണ്ട് ഹോളിവുഡിൽ നിന്നും കോപ്പി  ചെയ്തതാകം. ശംഭോ മഹാദേവ !

വ്യൂഹം (1990)
പോലീസ് (2005)

Sunday 2 February 2014

ചരിത്രത്തിൻറെ അവകാശികൾ

എസ്‌ . എൻ. സ്വാമിയുടെ തൂലിക പല തവണ പ്രചോദനങ്ങൾ കണ്ടെത്തിയത് വിദേശ സിനിമകളിൽ നിന്നാണ്. ചിലപ്പോൾ ചെറിയ ഭാഗങ്ങളായും  മറ്റുചിലപ്പോൾ  മൊത്തമായും. അങ്ങനെ മൊത്തമായി അടിച്ചു മാറ്റിയ ഒരു ചിത്രമാണ് "Chase a Crooked Shadow" (1958) അത് "ചരിത്രം" (1989) എന്ന ചിത്രമായി മലയാളത്തിൽ അവതരിച്ചു.
മമ്മൂട്ടിയുടെ ഫിലിപ്പ് മണവാളനും റഹ്മാൻ അവതരിപ്പിച്ച രാജു മണവാളനും ആണ് പ്രധാന കഥാപാത്രങ്ങൾ. മരിച്ചു എന്ന് കരുതപ്പെട്ട രാജു ഒരു നാൾ തിരിച്ചു വന്നെങ്കിലും ജ്യേഷ്ഠനായ ഫിലിപ്പ്  അവനെ അനുജനായി അംഗീകരിക്കുന്നില്ല. തൻറെ അനുജൻ  രാജു മരിച്ചു പോയി എന്ന് തന്നെയാണ് ഫിലിപ്പ് വാദിക്കുന്നത്. വീട്ടുകാരും സുഹൃത്തുക്കളും നാട്ടുകാരും രാജുവിനെ അംഗീകരിചിട്ടും അയാൾ തൻറെ ചുവടു മാറ്റുന്നില്ല. ഇതാണ് ചരിത്രം എന്ന സിനിമയുടെ കഥാതന്തു.
Chase a Crooked Shadow 1958ൽ  പുറത്തിറങ്ങിയപ്പോൾ അതേവരെ ഇറങ്ങിയതിൽ ഏറ്റവും വലിയ സസ്പെൻസ് ചിത്രമായാണ് നിർമ്മാതാവ് ഡഗ്ല്സ് ബാങ്ക്സ് ജൂനിയർ  അവകാശപ്പെത് ചിത്രത്തിൻറെ  തുടക്കത്തിൽ പടം കണ്ടവർ അതിന്റെ ക്ലൈമാക്സ്‌ മറ്റാരോടും വെളിപ്പെടുത്തരുതെന്നും ബാങ്ക്സ് പറയുന്നുണ്ട്.
Chase a Crooked Shadow രണ്ടാമത് തവണയാണ് മലയാളത്തിൽ കോപ്പി ചെയ്യപ്പെട്ടതെന്ന് എൻറെ  ഒരു സുഹൃത്ത് പറയുകയുണ്ടായി. മധുവാണ്  ചിത്രത്തിൽ റിച്ചാർഡ്‌ റ്റോഡ് ചെയ്ത കഥാപാത്രം (ചരിത്രത്തിൽ  റഹ്മാൻ ) ചെയ്ത കഥാപാത്രം ചെയ്തത്. ആദ്യ മലയാള ചിത്രത്തിൻറെ പേര് സുഹൃത്തിന് അറിയില്ല. ആർക്കെങ്കിലും ആ ചിത്രത്തെക്കുറിച്ച് എന്തെങ്കിലും വിവരമുണ്ടെങ്കിൽ  ദയവായി പോസ്റ്റ്‌ ചെയ്യുക.
എന്തായാലും ഈ ചിത്രം മലയാള പ്രേക്ഷകർക്ക്  സമ്മാനിച്ച എസ് . എൻ . സ്വാമിക്ക് നന്ദി പറയാം.
വാൽകഷണം : ചിത്രത്തിൽ എസ് . എൻ . സ്വാമി സ്വയം അടിച്ചു മാറ്റൽ സ്വഭാവത്തെ കളിയാക്കുന്നുണ്ട്. ജഗതിയുടെ കോപ്പിയടി  തിരക്കഥാകൃത്ത് വീഡിയോ ലൈ ബ്രറിയിൽ എത്തി ഒരു ഹോളിവുഡ് സിനിമ ആവശ്യപ്പെടുമ്പോൾ അത് സ്വാമി കൊണ്ടുപോയി എന്നും. മറ്റൊരു അവസരത്തിൽ  Chase a Crooked Shadow എന്ന സിനിമയുടെ കഥയുമായുള്ള സാമ്യത്തേക്കുറിച്ചും  ജഗതിയുടെ കഥാപാത്രം പറയുന്നുണ്ട് .