Thursday 27 March 2014

സിറ്റി ലൈറ്റസ് - നിന്നിഷ്ടം എന്നിഷ്ടം - ഒപ്പം ചാർളി ചാപ്ലിൻറെ ഇഷ്ടവും.

പ്രിയദർശൻറെ  "നിന്നിഷ്ടം എന്നിഷ്ടം" (1986) എന്ന  ചിത്രം എത്ര പ്രേക്ഷകരുടെ കണ്ണുകളാണ് നനയിച്ചത്.  ആലപ്പി അഷറഫ് സംവിധാനം ചെയ്ത ചിത്രത്തിൻറെ തിരക്കഥ പ്രിയദർശൻ എഴുതിയത് ചാർളി ചാപ്ലിൻ എന്ന മഹാ പ്രതിഭയുടെ City Lights (1931) എന്ന ചിത്രം "പരിഭാഷ"പ്പെടുത്തിയായിരുന്നു.
ചാപ്ലിൻ (ബാലചന്ദ്രമേനോനെ കടത്തിവെട്ടിയ സന്തോഷ്‌ പണ്ഡിറ്റിനെപ്പോലെ) കഥ, തിരക്കഥ, സംഗീതം, നിർമ്മാണം, സംവിധാനം തുടങ്ങിയവയൊക്കെ ഒറ്റയ്ക്ക് നിർവ്വഹിച്ച് അഭിനയിച്ച സിറ്റി ലൈറ്റസ്. അന്ധയായ ഒരു പൂക്കാരിയും (പൂക്കൾ വില്ക്കുന്ന സ്ത്രീ - ഇനി സംശയം വേണ്ട) ഒരു ഊരു  തെണ്ടിയും തമ്മിലുള്ള ബന്ധവുമാണ് രണ്ടു ചിത്രങ്ങളുടെയും കാതൽ.

മലയാളത്തിൽ സിറ്റി ലൈറ്റസ് ഇതിനു മുമ്പ് തർജ്ജമ ചെയ്യപ്പെട്ടിടുണ്ട് (പേര് ഓർക്കുന്നില്ല - അറിയാവുന്നവർ കമൻറ്റ് ചെയ്യുക). നിന്നിഷ്ടം എന്നിഷ്ടത്തിൻറെ ക്ലൈമാക്സ്‌ പലരെയും ശോകത്തിലാക്കി കരയിച്ചു. എന്നാൽ സിറ്റി ലൈറ്റസ് എന്ന  ചിത്രത്തിൻറെ ക്ലൈമാക്സ്‌ കണ്ടവരോ? നിങ്ങൾക്ക് വികാരഭരിതരാകാതെ അത് കാണാനാവില്ല. നിന്നിഷ്ടം എന്നിഷ്ടം കണ്ടവർ ഈ ചിത്രതിന്റെ ക്ലൈമാക്സ്‌ കണ്ടു നൊക്കു.അല്ലാത്തവർ ഈ ക്ലിപ്പിനു താഴെയുള്ള മുഴുവൻ ചിത്രം കാണുക.

ക്ലൈമാക്സ്‌ രംഗങ്ങൾ 


മുഴുവൻ ചിത്രം കാണണമെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Thursday 6 March 2014

ശ്രീനിവാസൻറെ മറവത്തൂർ കനവ്‌

അയ്യോ ശ്രീനിവാസനും കോപ്പിയടിക്കുമോ?
ഒരു മറവത്തൂർ കനവ്‌ നല്ലൊരു ചിത്രമാണ്. പക്ഷെ പൈതൃകം മാർസൽ പാനോൾ എന്ന ഫ്രഞ്ചുകാരന് അവകാശപ്പെട്ടതാണ്. അദ്ദേഹത്തിൻറെ "ജോണ്‍ ദെ ഫ്ലോറെറ്റ് " എന്ന നോവലിനെ ആസ്പദമാകി 1986ൽ പുറത്തിറങ്ങിയ ചിത്രമാണ് മറവത്തൂർ കനവിന് ആധാരമായത്.
ഫ്രഞ്ച് ചിത്രത്തിൽ മമ്മൂട്ടി, മോഹിനി, നെടുമുടി വേണു തുടങ്ങിൽ കഥാപാത്രങ്ങളും തമരടി, ഉറവ തേടിയുള്ള അന്വേക്ഷണം, പറ പൊട്ടിക്കൽ, ഉറവ ഒളിപ്പിക്കൽ, അത് കണ്ടെത്തൽ തുടങ്ങിയവയും ഉണ്ടെങ്കിലും. ബിജു മേനോൻ (ചിത്രത്തിൻറെ  രണ്ടാം ഭാഗത്തിൽ ( "മനോണ്‍ ദെ  സോഴ്സസ്") ഒരു മനോണ്‍ ഉള്ളതല്ലാതെ),  ദിവ്യ ഉണ്ണി, സുകുമാരി, മമ്മൂട്ടിയുടെ പരിവാരങ്ങൾ, ചന്തയിൽ കിടന്നുള്ള ഇടി തുടങ്ങിയ പരിപാടികള ഒന്നുംമില്ല.
എന്നാലും ശ്രീനിവാസാ എന്ന് പറയുന്നില്ല, ഒന്നുമില്ലെങ്കിലും ലാൽ ജോസിനു തുടക്കമിടാൻ മാർസൽ പാനോളിൻറെ നോവലിന് ചാരുതയേകാൻ അദ്ദേഹത്തിന് കഴിഞ്ഞല്ലോ. അതുവഴി മലയാള പ്രേക്ഷകർക്കു ആനന്ദിക്കാൻ ഒരു ചിത്രവുമായി.
എന്തായാലും ഈ ലിങ്ക് കാണാൻ പറ്റുമോ എന്ന് നോക്കുക. സ്റ്റാർഇന്ത്യ ഈ ക്ലിപ്പിന് എതിരെ ഒരു പരാതി  നല്കിയത് കാരണം പല രാജ്യങ്ങളിലും യൂട്യൂബ് ഇത് ബ്ലോക്ക്‌ ചെയ്തിരിക്കുകയാണ്.
Maravathoor Kanavu - Jean De Florette Comparison