Friday, 31 January 2014

മൂന്നാം മുറ - കൊച്ചു കൊച്ചു മോഷണങ്ങൾ

ഹോളിവുഡിൽ  വിമാനം തട്ടിക്കൊണ്ടു പോകുമ്പോൾ മോളിവുഡിൽ ബസ് തട്ടിക്കൊണ്ടു പോകാനുള്ള ബജറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1989ൽ  പുറത്തിറങ്ങിയ "മൂന്നാംമുറ" എന്ന ചിത്രത്തെക്കുറിച്ചാണ്. 1977ൽ  പുറത്തിറങ്ങിയ Operation Thunderbolt എന്ന ചിത്രത്തിൽ നിന്നും "എൻറ്റബേ റെയ്ഡിൽ" നിന്നും പ്രചോദനം ഉൾക്കൊണ്ട് 1986ൽ  പുറത്തിറങ്ങിയ Delta Force ആകണം മൂന്നാം മുറയ്ക്ക് പ്രചോദനമായി എസ്  എൻ  സ്വാമി കണ്ടത്..

അതെന്തുമാകട്ടെ ഇതിൽ മറ്റൊരു ചെറിയ കോപ്പി തിരുകി ക്കേറ്റിയതിനെ ക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ഇറ്റലിയൻ ചിത്രം Colpi Di  Luce (1985) ഇംഗ്ലീഷ് മൊഴിമാറ്റത്തിൽ "Light Blast" ആണ് ഈ ചെറിയ കോപ്പിയുടെ ഉടമ.
അതിൽ ബന്ദികളെ രക്ഷിക്കുന്ന രംഗങ്ങളാണ് മൂനാംമുറയിൽ സ്വാമി അടിച്ചു മാറിയത്. മോഹൻലാൽ തദ്വാര കപ്പലിൽ തടങ്കലിലാക്കപ്പെട്ട ബന്ദികളെ മോചിപ്പിക്കുകയും ചെയ്തു.
https://www.youtube.com/watch?v=E1qyEr5X8KQ

No comments:

Post a Comment