Tuesday, 20 May 2014

ദൃശ്യം പ്രചോദനത്തിൻറെ മഹത്വം.

ദൃശ്യം മനോഹരമായ ഒരു സിനിമയാണ്. ജിത്തു ജോസഫ്‌ തൻറെ പഴയ ചില ചിതങ്ങളിൽ പ്രചോദനങ്ങൾ (inspirations) അല്പം അമിതമായി ഉപയോഗിച്ചത് കൊണ്ടാവണം ദൃശ്യത്തിനും കോപ്പിയടി  എന്നാ പഴി കേൾക്കേണ്ടി വന്നത്.
രണ്ടു ചിത്രങ്ങളാണ്‌ ദൃശ്യത്തിൻറെ  പൈതൃകസ്ഥാനത്ത് ദോഷൈകദൃക്കുകൾ കണ്ടത്. റോസെല്ലൻ  ബ്രൌണിന്റെ നോവലിനെ ആസ്പദമാക്കി 1996ൽ  പുറത്തിറങ്ങിയ Before and After എന്ന ഹോളിവുഡ് ചിത്രവും കൈഗൊ ഹിഗഷിമായുടെ "ഡിവോഷൻ ഓഫ് സസ്പെക്റ്റ് എക്സ്" എന്ന  നോവലിനെ ആസ്പദമാക്കി 2008ൽ പുറത്തിറങ്ങിയ  "സസ്പെക്റ്റ് എക്സ്" എന്നാ ജാപ്പനീസ് ചിത്രവും.

ഈ രണ്ടു വിദേശ സിനിമകളും കാണാത്തവർ ഒട്ടും മടിക്കാതെ ദൃശ്യം കോപ്പിയടി  ആണെന്ന് പറയുമ്പോൾ എന്താ ചെയ്ക...

1. ബിഫോർ ആൻഡ്‌ ആഫ്റ്റെർ  എന്ന ചിത്രത്തെ ആദ്യം തന്നെ ഒഴിവാക്കാം. ജിത്തു ജോസഫ്‌ ആ ചിത്രം കണ്ടിരിക്കാം ഇല്ലെന്നും വരാം. പക്ഷെ ആ ചിത്രവും ദൃശ്യവുമായും ഒരു കോപ്പിയടി ബന്ധമുണ്ടെന്നു പറയുന്നത് തെറ്റാണ്. അത് വീറ്റ്നം കോളനി അടിച്ചു മാറ്റിയതാണ് അവതാർ എന്ന് പറയുന്നത് പോലെയാണ്.

2. സസ്പെക്റ്റ് എക്സിൻറെ കാര്യത്തിൽ  ഒരു പ്രചോദനം ഉണ്ടാകാനുള്ള സാദ്ധ്യത  തള്ളികളയാനാവില്ല. പക്ഷെ അതൊരു "പ്രചോദനം" മാത്രമായി കാണേണ്ടി വരും. കാരണം സസ്പെക്റ്റ് എക്സിൽ  നിന്നും വളരെ വ്യത്യസ്തമാണ് ദൃശ്യം. ജാപ്പനീസ് ചിത്രത്തിൽ ഒരു ബുദ്ധിരാക്ഷസനും പോലീസും തമ്മിൽ  ഒരു കൊലപാതകത്തിൻറെ പേരിലുള്ള മാറ്റുരക്കലാണ്. ഈ ചിത്രം കണ്ടവർക്കറിയാം ദൃശ്യം ഇതിൽ നിന്നും വളരെ വ്യത്യസ്ഥമാണെന്ന്. എങ്കിലും പ്രചോദനം എന്ന ശങ്ക അപ്പോഴും ബാക്കിയാകുന്നു.

എനിക്ക് പറയാനുള്ളത് ഒന്ന് മാത്രം. ദൃശ്യം  കാണുക ആസ്വദിക്കുക.പ്രചോദനമാണെങ്കിലും അല്ലെങ്കിലും. നല്ലൊരു ചിത്രം ഒരുക്കിയതിനു ജിത്തു ജൊസെഫിനു നന്ദി പറയുക.

Monday, 19 May 2014

കോപ്പികളുടെ ലോകം ഇൻസ്പിരേഷൻസിൻറെയും.

മല്ലുഭായ് MBBS എന്ന എൻറെ യൂട്യൂബ് ചാനൽ (http://www.youtube.com/user/mallubhai0MBBS) തുടങ്ങിയ അന്ന് മുതൽ തുടങ്ങിയതാണ്‌ കോപ്പിറൈറ്റ് എന്ന തലവേദന. ഈ അടുത്ത കാലത്ത് എന്റെ “മെമ്മറീസ്” എന്ന സിനിമയുടെ പൈതൃകത്തെ ചൊല്ലിയുള്ള വീഡിയോ ക്ലിപ്പ് യൂട്യൂബ് ലോകമെമ്പാടും വിലക്കി. റിവ്യൂ ആണെങ്കിലും ഫെയർ യൂസ് എന്ന പരിധിക്കുള്ളിലാണെങ്കിലും വീണ്ടും ഒരു അവരുമായി തല്ലുകൂടേണ്ടി വരും. വീണ്ടും അവർ എൻറെ  വീഡിയോ ക്ലിപ്പ് എടുത്തു കളയുന്നതിനു മുൻപ് കാണുക ആസ്വദിക്കുക.
https://www.youtube.com/watch?v=LVwudtMgKgA


Thursday, 1 May 2014

സൈലെൻസ് - ബുദ്ധിപൂർവ്വം ഒരു കോപ്പി യടി

എല്ലാവരും സൈലെൻസ്

പാഠം ഒന്നേ...അരവിന്ദ് മഹാസമർഥനായ ഒരു വക്കീൽ  ആയിരുന്നു. ഒരിക്കൽ പല കാരണങ്ങളാലും അദ്ദേഹത്തിന് തൻറെ പഴയ കേസുകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തേണ്ടിയതായി വന്നു. ഒരു നിരപരാധി ശിക്ഷയേറ്റു  വാങ്ങിയോ എന്ന സംശയം. അരവിന്ദ് അല്ലേ  പാർട്ടി, പുഷ്പം പോലെ അയാൾ പ്രതിയെന്നു സംശയിക്കപ്പെട്ടയാളെ രക്ഷിക്കുന്നു. ഇപ്പോൾ പ്രശനം,അയാൾ ശരിക്കും നിരപരാധി ആയിരുന്നോ?

പാഠം രണ്ടേ

ജസ്റ്റ്‌ കോസ് (1995) - പോൾ  ആംസ്ട്രോങ്ങ്‌ (ഷോണ്‍ കോണറി)  മഹാസമർഥനായ ഒരു വക്കീൽ  ആയിരുന്നു. ഒരിക്കൽ അദ്ദേഹത്തിന് ഒരു പഴയ കേസ് വീണ്ടും അന്വേക്ഷിക്കേണ്ടി വരുന്നു. ഒരു നിരപരാധി ശിക്ഷയേറ്റു  വാങ്ങിയോ എന്ന സംശയം.പോൾ അല്ലേ  പാർട്ടി, അല്പം പാടുപെട്ടായാലും  അയാൾ പ്രതിയെന്നു സംശയിക്കപ്പെട്ടയാളെ രക്ഷിക്കുന്നു. ഇപ്പോൾ പ്രശ്നം. അയാൾ ശരിക്കും നിരപരാധി ആയിരുന്നോ?

പാഠം മൂന്നേ
ജോണ്‍ കാറ്റ്സെൻബാക്കിൻറെ നോവൽ  പണ്ട് വായിച്ചതു  കൊണ്ടാണ് (ഹാർട്ട്‌സ്  വാർ  എഴുതിയ ആള് തന്നെ) ഈ മൊഴിമാറ്റം എളുപ്പത്തിൽ മനസിലയാത്. എങ്കിലും  ജസ്റ്റ്‌ കോസ് വളരെ വിദഗ്ദമായി മലയാളപ്രേക്ഷകർക്ക്‌ വേണ്ടി അവതരിപ്പിച്ച സൈലെൻസ് എന്നാ ചിത്രത്തിൻറെ അണിയറപ്രവർത്തകർക്കു  നന്ദി പറയാം. ജസ്റ്റ്‌ കോസിൻറെ  കഥയിൽ നിന്നും ശ്രേദ്ധ മാറ്റിവിടാൻ കഥയുടെ ആദ്യഭാഗത്ത്‌ ഉണ്ടാക്കിയ ഒരു അജ്ഞാത ഫോണ്‍ വിളിയും, ലോറൻസ് ഫിഷ്‌ബേണിന്റെ കഥാപാത്രത്തെ അനൂപ്‌ മേനോണ്‍ അവതരിപ്പിച്ച കഥാപത്രമാക്കാൻ ശ്രമിച്ചതും, എല്ലാം കഥയുടെ വിശ്വസനീയതയിൽ ഏച്ചുകേട്ടലായി. ജസ്റ്റ്‌ കോസിൻറെ  ട്രൈലർ കണ്ടാലും ഈ കോപ്പി മനസിലാകണമെന്നില്ല. പക്ഷെ ഒന്ന് കണ്ടു നോക്കു. പിന്നെ കഴിയുമെങ്കിൽ സിനിമയും കാണുക.


Sunday, 20 April 2014

ആമേൻ ഉണ്ടാക്കിയ പ്രശ്നങ്ങളും. ഒരു കോപ്പി പാട്ടും.

ആമേൻ എന്ന  ചിത്രം  Guča എന്ന സെർബിയൻ ചിത്രത്തിൻറെ കോപ്പിയാണെന്ന് ഏറെ അവകാശവടങ്ങലുണ്ടായി. ചിത്രം കണ്ടവരും കാണാത്തവരും ഇതൊരു കോപ്പി തന്നെ എന്ന് തട്ടിവിട്ടു. പക്ഷെ ഒരു സാദൃശ്യം എന്നതിലപ്പുറം ഇതൊരു കോപ്പി എന്ന് പറയാനാവില്ല. ലിജോ ജോസ് പെല്ലിശ്ശേരി Guča കണ്ടോ അതിൽനിന്നും ഒരു പ്രചോദനം ഉൾക്കൊണ്ടോ എന്നൊന്നും നമ്മൾ ആശങ്കപ്പെടേണ്ട ഒരു മാർക്വേസിയൻ  - തോമസ്‌ പാലാ ശൈലിയിൽ (www.thomaspala.blogspot.co.uk) എടുത്ത ചിത്രം അതിമനോഹരമാണ്.
ഇനി കോപ്പി എങ്ങനാണ് ഈ ചിത്രവുമായി ബന്ധപ്പെടുത്തിയിരിക്കുന്നതെന്ന് നോക്കാം.
ഡാഡോ സപോഞ്ഞയുടെ  (Dado Šaponja) "നിക്കോ നികോം നോകാസ് നെ ത്രെബ" എന്ന ഗാനത്തിൻറെ  ട്യൂണ്‍ അതേപോലെ പകർത്തിയതാണ് ആമേനിലെ "തകതിമി തിത്തോ തകതിമിതിമിതോം" എന്ന  ഗാനം. ഡാഡോ സപോഞ്ഞയുടെ ഗാനവും സെർബിയൻ ആണെന്ന് യാദ്രിശ്ചികം ആയിരിക്കാം അല്ലേ  :)
ഇനി ആ സെർബിയൻ  പാട്ടൊന്നു കേട്ട് നോക്കു.

പതിവ് പോലെ കേരളത്തിലെ ചില പുലികൾ പട്ടിനെതിരെപരാതി  കൊടുത്തു. യൂട്യൂബ് ഒട്ടും വൈകാതെ ക്ലിപ്പ് ലോകമെമ്പാടും ബാൻ ചെയ്തു. ഇനി അതിനെതിരെ പരാതി കൊടുക്കണം.
എൻറെ  യൂട്യൂബ് ക്ലിപ്പിനു താഴെ കൊടുത്ത വിവരണം ആയിരുന്നു.
The superhit Malayalam film had gone through allegations of plagarism from the Serbian film Guča and I consider it a conicidence or an inspiration. However, the song "Thakathimithimito, Thakatimithimitom Thakathimithinthitho" is a copy from Dado Šaponja's Serbian hit song "Niko,Nikom Nocas Ne Treba" not the entire the music but the background track. It's a clear lift from the song, I originally found the song because it was familiar in the game Dead Trigger 2, so I used a software to identify the music from the Amen clip the software identified it as Dado Šaponja's song! So chances are that particular track is not even re-created but directly added to the song!
Now, I am a big fan of the Malayalam movie Amen and I am not casting stones against the movie or it's team. Just comparing two songs, we have to give where the credit is due...

I welcome comments, questions, and your opinions. Mallubhai

Thursday, 10 April 2014

എസ്ക്കേപ്പ് ഫ്രം ഉഗാണ്ട

അങ്ങനെ റസ്സൽ ക്രോയുടെ ത്രില്ലെർ ചിത്രം “The Next Three Days” (2010) അടിച്ചു മാറ്റി “എസ്ക്കേപ്പ് ഫ്രം ഉഗാണ്ട” ആക്കിയപ്പോൾ അതിനൊപ്പം ചേർത്ത ഒരു വാചകം ആണ് പ്രത്യേകം എടുത്തു പറയേണ്ടത്. “ഇതൊരു സംഭവ കഥയെ ആസ്പദമാക്കിയ ചിത്രമത്രേ.” അപ്പോൾ ആരും ഇതിൻറെ പൈതൃകത്തെ സംശയിക്കില്ലല്ലോ.
വിജയ്‌ ബാബുവും റീമ കല്ലിങ്കലും റസ്സൽ ക്രോയും എലിസബത്ത്‌ ബാങ്ക്സും ചെയ്ത അതേ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ പാർഥിപൻ കസറിയത് ലിയാം നീസണ്‍ ചെയ്ത ഡാമണ്‍ പെന്നിംഗ്ട്ടൻ എന്ന സൂത്രധാരൻറെ വേഷത്തിലും. രണ്ടു ചിത്രങ്ങളും ഒരു കഥ പറയുന്നു. ജയിലിൽ അകപ്പെട്ട തൻറെ നിരപരാധിയായ ഭാര്യയെ സൂത്രധാരൻറെ സഹായത്തോടെ അതിവിദഗ്ദ്ധമായി (ഒപ്പം അധിഭാവുകവും) നായകനായ ഭർത്താവു രക്ഷപെടുത്തുന്നു.
ഇനി The Next Three Days എന്ന സിനിമ ഫ്രഞ്ച് ചിത്രമായ Pour Elle (Anything for Her എന്ന  ഇംഗ്ലീഷ് ചിത്രമായി മൊഴിമാറ്റം) യുടെ റീമേക്ക് ആണെന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു. 
https://www.youtube.com/watch?v=lti0vfCPZns

Thursday, 27 March 2014

സിറ്റി ലൈറ്റസ് - നിന്നിഷ്ടം എന്നിഷ്ടം - ഒപ്പം ചാർളി ചാപ്ലിൻറെ ഇഷ്ടവും.

പ്രിയദർശൻറെ  "നിന്നിഷ്ടം എന്നിഷ്ടം" (1986) എന്ന  ചിത്രം എത്ര പ്രേക്ഷകരുടെ കണ്ണുകളാണ് നനയിച്ചത്.  ആലപ്പി അഷറഫ് സംവിധാനം ചെയ്ത ചിത്രത്തിൻറെ തിരക്കഥ പ്രിയദർശൻ എഴുതിയത് ചാർളി ചാപ്ലിൻ എന്ന മഹാ പ്രതിഭയുടെ City Lights (1931) എന്ന ചിത്രം "പരിഭാഷ"പ്പെടുത്തിയായിരുന്നു.
ചാപ്ലിൻ (ബാലചന്ദ്രമേനോനെ കടത്തിവെട്ടിയ സന്തോഷ്‌ പണ്ഡിറ്റിനെപ്പോലെ) കഥ, തിരക്കഥ, സംഗീതം, നിർമ്മാണം, സംവിധാനം തുടങ്ങിയവയൊക്കെ ഒറ്റയ്ക്ക് നിർവ്വഹിച്ച് അഭിനയിച്ച സിറ്റി ലൈറ്റസ്. അന്ധയായ ഒരു പൂക്കാരിയും (പൂക്കൾ വില്ക്കുന്ന സ്ത്രീ - ഇനി സംശയം വേണ്ട) ഒരു ഊരു  തെണ്ടിയും തമ്മിലുള്ള ബന്ധവുമാണ് രണ്ടു ചിത്രങ്ങളുടെയും കാതൽ.

മലയാളത്തിൽ സിറ്റി ലൈറ്റസ് ഇതിനു മുമ്പ് തർജ്ജമ ചെയ്യപ്പെട്ടിടുണ്ട് (പേര് ഓർക്കുന്നില്ല - അറിയാവുന്നവർ കമൻറ്റ് ചെയ്യുക). നിന്നിഷ്ടം എന്നിഷ്ടത്തിൻറെ ക്ലൈമാക്സ്‌ പലരെയും ശോകത്തിലാക്കി കരയിച്ചു. എന്നാൽ സിറ്റി ലൈറ്റസ് എന്ന  ചിത്രത്തിൻറെ ക്ലൈമാക്സ്‌ കണ്ടവരോ? നിങ്ങൾക്ക് വികാരഭരിതരാകാതെ അത് കാണാനാവില്ല. നിന്നിഷ്ടം എന്നിഷ്ടം കണ്ടവർ ഈ ചിത്രതിന്റെ ക്ലൈമാക്സ്‌ കണ്ടു നൊക്കു.അല്ലാത്തവർ ഈ ക്ലിപ്പിനു താഴെയുള്ള മുഴുവൻ ചിത്രം കാണുക.

ക്ലൈമാക്സ്‌ രംഗങ്ങൾ 


മുഴുവൻ ചിത്രം കാണണമെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Thursday, 6 March 2014

ശ്രീനിവാസൻറെ മറവത്തൂർ കനവ്‌

അയ്യോ ശ്രീനിവാസനും കോപ്പിയടിക്കുമോ?
ഒരു മറവത്തൂർ കനവ്‌ നല്ലൊരു ചിത്രമാണ്. പക്ഷെ പൈതൃകം മാർസൽ പാനോൾ എന്ന ഫ്രഞ്ചുകാരന് അവകാശപ്പെട്ടതാണ്. അദ്ദേഹത്തിൻറെ "ജോണ്‍ ദെ ഫ്ലോറെറ്റ് " എന്ന നോവലിനെ ആസ്പദമാകി 1986ൽ പുറത്തിറങ്ങിയ ചിത്രമാണ് മറവത്തൂർ കനവിന് ആധാരമായത്.
ഫ്രഞ്ച് ചിത്രത്തിൽ മമ്മൂട്ടി, മോഹിനി, നെടുമുടി വേണു തുടങ്ങിൽ കഥാപാത്രങ്ങളും തമരടി, ഉറവ തേടിയുള്ള അന്വേക്ഷണം, പറ പൊട്ടിക്കൽ, ഉറവ ഒളിപ്പിക്കൽ, അത് കണ്ടെത്തൽ തുടങ്ങിയവയും ഉണ്ടെങ്കിലും. ബിജു മേനോൻ (ചിത്രത്തിൻറെ  രണ്ടാം ഭാഗത്തിൽ ( "മനോണ്‍ ദെ  സോഴ്സസ്") ഒരു മനോണ്‍ ഉള്ളതല്ലാതെ),  ദിവ്യ ഉണ്ണി, സുകുമാരി, മമ്മൂട്ടിയുടെ പരിവാരങ്ങൾ, ചന്തയിൽ കിടന്നുള്ള ഇടി തുടങ്ങിയ പരിപാടികള ഒന്നുംമില്ല.
എന്നാലും ശ്രീനിവാസാ എന്ന് പറയുന്നില്ല, ഒന്നുമില്ലെങ്കിലും ലാൽ ജോസിനു തുടക്കമിടാൻ മാർസൽ പാനോളിൻറെ നോവലിന് ചാരുതയേകാൻ അദ്ദേഹത്തിന് കഴിഞ്ഞല്ലോ. അതുവഴി മലയാള പ്രേക്ഷകർക്കു ആനന്ദിക്കാൻ ഒരു ചിത്രവുമായി.
എന്തായാലും ഈ ലിങ്ക് കാണാൻ പറ്റുമോ എന്ന് നോക്കുക. സ്റ്റാർഇന്ത്യ ഈ ക്ലിപ്പിന് എതിരെ ഒരു പരാതി  നല്കിയത് കാരണം പല രാജ്യങ്ങളിലും യൂട്യൂബ് ഇത് ബ്ലോക്ക്‌ ചെയ്തിരിക്കുകയാണ്.
Maravathoor Kanavu - Jean De Florette Comparison